മൂവാറ്റുപുഴ: വി.എസ്. അച്യുതാനന്ദൻ അന്ന് ആലുവ പാലസിൽ വി.എസ്. അച്യുതാനന്ദനെ മടിയിൽ ഇരുത്തി; വാത്സല്യത്തോടെ നാവിൽ ആദ്യാക്ഷരം കുറിച്ചു. പറഞ്ഞുവരുന്നത് മൂവാറ്റുപുഴയിലുള്ള മറ്റൊരു വി.എസ്. അച്യുതാനന്ദനെപ്പറ്റി. ‘കുട്ടി വിഎസി’ന് ഇപ്പോൾ 12 വയസ്സ്. രണ്ടാർകര വരകുംതൊട്ടിയിൽ വി.എ. സന്തോഷ് കുമാറിന്റെയും സുമിതയുടെയും രണ്ട് മക്കളിൽ ഇളയവനാണ് ഈ വി.എസ്. അച്യുതാനന്ദൻ. വിപ്ലവ നായകനോട് തോന്നിയ ആരാധനയാണ് മകന് അതേ പേരിടാൻ കെഎസ്ഇബി ലൈൻമാനായ സന്തോഷ് കുമാറിനു പ്രേരണയായത്. ഭാര്യ സുമിതയും വിഎസ് ആരാധിക തന്നെ. ആദ്യത്തെ കുട്ടിക്ക് […]