ഗാസ: ഗാസയിലെ ഇസ്രയേലിന്റെ കൊടുക്രൂരത തുടർക്കഥയാവുമ്പോൾ ഇരയായി ജീവിതം ഒടുക്കേണ്ടി വരുന്നത് കുരുന്നുകൾക്ക്. ഇസ്രയേൽ അധിനിവേശം നടക്കുന്ന പലസ്തീനിലെ ഗാസയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ പട്ടിണി കിടന്ന് മരിച്ചത് 21 കുഞ്ഞുങ്ങളെന്ന് റിപ്പോർട്ട്. പോഷകാഹാര കുറവും പട്ടിണിയും മൂലമാണ് കുട്ടികൾ മരിച്ചതെന്ന് ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രി മേധാവി മുഹമ്മദ് അബു സാൽമിയ പറഞ്ഞു. നഗരത്തിലെ മൂന്ന് ആശുപത്രികളാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ആറാഴ്ച പ്രായമുള്ള കുഞ്ഞുൾപ്പെടെയാണു മരിച്ചത്. അഞ്ച് […]