ചെറുവത്തൂർ: കാസർകോട് ചെറുവത്തൂരിൽ ദേശീയപാതയ്ക്ക് സമീപമുള്ള വീരമലകുന്ന് വീണ്ടുമിടിഞ്ഞുവീണു. നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66 ന് സമീപമാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചിൽ. ദേശീയ പാതയിലൂടെയുടെയുള്ള ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു. പിന്നീട് ഗതാഗതം വഴിതിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെ 10.30നായിരുന്നു അപകടം വീരമലക്കുന്നിൽ നിന്ന് വൻതോതിൽ മണ്ണ് ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചു. വാഹനങ്ങൾ കടന്നുപോകുന്നതിനിടെ ആയിരുന്നു മണ്ണിടിച്ചിൽ. കുന്നിടിയുന്ന സമയത്ത് ഇതുവഴി പോവുകയായിരുന്ന കാറിലെ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പടന്നക്കാട് എസ്എൻടിടിഐ അധ്യാപിക […]