ന്യൂഡൽഹി: ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന പഴയ കഥതന്നെ ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്ന സംഘർഷത്തിന് പരിഹാരം കണ്ടെത്തിയത് തന്റെ വ്യാപാരകരാർ ചർച്ചകളാണെന്നാണ് ട്രംപ് അവകാശവാദം ഉന്നയിച്ചത്. അതേസമയം 73 ദിവസത്തിനിടയിൽ ഇരുപത്തഞ്ചാം തവണയാണ് ട്രംപ് ഈ വാദം ഉന്നയിക്കുന്നതെന്നും അവകാശവാദത്തിന്റെ സിൽവർ ജൂബിലിയാണ് ഇതെന്നും കോൺഗ്രസ് പരിഹസിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനമാണ് ഇത്തരം അവകാശ വാദങ്ങൾക്കു പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. പഹൽഗാം ആക്രമണത്തെപ്പറ്റി വിശദമായി തുറന്നു പറയാത്തതാണ് […]