ന്യൂകാസിൽ: പ്ലേ സ്കൂളിൽ പോകുന്ന വഴിയിൽ തൊട്ടത് അപകടകാരിയായ ചെടിയിൽ. മൂന്ന് വയസുകാരന്റെ വിരലുകൾ പൊള്ളി വീർത്തു. ബ്രിട്ടനിലെ ന്യൂകാസിലിൽ ആണ് സംഭവം. ബ്രൂക്ക്ലിൻ ബോൺ എന്ന മൂന്ന് വയസുകാരനാണ് വിരലുകൾ വിഷച്ചെടിയിൽ തട്ടിയതോടെ പൊള്ളി വീർത്തത്. ബ്രിട്ടനിലെ ഏറ്റവും അപകടകാരിയായ ചെടിയെന്ന് കുപ്രസിദ്ധമായ ജയന്റ് ഹോഗ്വീഡ് ചെടിയിലാണ് മൂന്ന് വയസുകാരൻ തട്ടിയത്. പ്ലേ സ്കൂളിലേക്ക് പോകുംവഴി പൂപറിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു ഇത്. അസഹ്യമായ നിലയിൽ പൊള്ളൽ അനുഭവപ്പെട്ടതിന് പിന്നാലെയാണ് കുട്ടിയുടെ രക്ഷിതാക്കൾ ആശുപത്രിയിൽ ചികിത്സ തേടിയത്. പഴുപ്പിന് […]