തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്ന് കാട്ടി എൻ പ്രശാന്ത് ഐഎഎസിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പ്രശാന്തിനെ സസ്പെൻഡ് ചെയ്ത് 9 മാസങ്ങൾക്ക് ശേഷമാണ് സർക്കാർ നടപടിയെടുക്കാനൊരുങ്ങുന്നത്. അഡീ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ആണ് പ്രസൻറിംഗ് ഓഫീസർ. അതേസമയം ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാളെ സസ്പെൻഡ് ചെയ്ത് ആറ് മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് ചട്ടം. എന്നാൽ പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത് സസ്പെൻഡ് ചെയ്ത് […]