കോഴിക്കോട്: കുണ്ടുങ്ങലിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ഭാര്യയെ കൊലപ്പെടുത്താൻ പെട്രോളുമായി വന്ന ഭർത്താവ് നൗഷാദ് വീടിന്റെ വാതിൽ തുറക്കാതെ വന്നതോടെ മുറ്റത്ത് ഉണ്ടായിരുന്ന ഇരുചക്രവാഹനത്തിന് തീയിട്ടു. നിരന്തരം തന്നെ ഉപദ്രവിക്കാറുണ്ടെന്നു ഭാര്യ ജാസ്മിൻ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. തുടർന്നു പ്രതി നൗഷാദിനെ അറസ്റ്റു ചെയ്തു റിമാൻഡിലാക്കി. ഇയാൾ ലഹരി ഉപയോഗിച്ചാണ് ഭാര്യയോട് ക്രൂരത കാണിച്ചിരുന്നതെന്നും പരാതിയുണ്ട്. അതേസമയം കഴിഞ്ഞ ചൊവ്വാഴ്ച ജാസ്മിനെ കാണാൻ കോഴിക്കോട് കുണ്ടുങ്ങലെ വീട്ടിലേക്ക് അവരുടെ […]