തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും വിപ്ലവ നേതാവുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിലും വിലാപ യാത്രയിലും പങ്കെടുത്തവർക്ക് നന്ദി അർപ്പിച്ചുകൊണ്ട് മകൻ അരുൺ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണെന്നു പറഞ്ഞ് തുടങ്ങുന്ന പോസ്റ്റിൽ രോഗശയ്യയിൽ കിടക്കുന്ന അച്ഛനെ കാണാൻ താൽപ്പര്യപ്പെട്ട നൂറുകണക്കിന് അച്ഛന്റെ അടുപ്പക്കാരുണ്ടായിരുന്നു. ഡോക്ടർമാരുടെ കർശന നിർദ്ദേശം നിലവിലുണ്ടായിരുന്നതിനാൽ അന്ത്യ നാളുകളിൽ ആരെയും കാണാൻ അനുവദിക്കാൻ കഴിഞ്ഞില്ല. പലർക്കും ഇക്കാര്യത്തിൽ വിഷമമുണ്ടായിട്ടുണ്ടാവും. ആശുപത്രിയിൽ വന്ന് സമാശ്വസിപ്പിച്ചവരോടുപോലും വേണ്ടത്ര ഊഷ്മളമായി പ്രതികരിച്ചുവോ എന്ന് സംശയമുണ്ട്. […]