ഇടുക്കി: ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ വെച്ച് ആദിവാസി സ്ത്രീ സീത മരിച്ചത് കാട്ടാന ആക്രമണം തന്നെയെന്ന് പൊലീസ് നിഗമനം. ശരീരത്തിലെ പരിക്കുകൾ കാട്ടാന ആക്രമണത്തിലുണ്ടായതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. കഴുത്തിനുണ്ടായ പരിക്കുകൾ വനത്തിനുള്ളിൽ നിന്നും പുറത്തേക്ക് കൊണ്ടുവരുമ്പോൾ താങ്ങിപ്പിടിച്ചത് മൂലമുണ്ടായതാകാം. വാരിയെല്ലുകൾ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലും തോളിലിട്ട് ചുമന്ന് കൊണ്ട് വരുമ്പോഴുമുണ്ടായത് ആകാമെന്നാണ് പൊലീന്‍റെ നിഗമനം. ശരീരത്തിൽ കാട്ടാന ആക്രണത്തിൻ്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം പരിശോധന നടത്തിയ പീരുമേട് താലൂക്ക് ആശുപത്രിയിലെ ഫോറൻസിക് സർജൻ പറഞ്ഞിരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് […]