മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 23.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയെ പിടികൂടി. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയായ മശ്ഹൂദയാണ് പിടിയിലായത്. അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേഴ്സ് വിമാനത്തിലാണ് യുവതി ലഹരി കടത്തിയത്.
യുവതി കാരിയര്‍ ആയിരുന്നുവെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. തായ്ലന്‍ഡാണ് ഇതിന്റെ ഉറവിടം എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഒരു ലക്ഷം രൂപ പ്രതിഫലത്തിനാണ് യുവതി കാരിയര്‍ ആയി ലഹരി കടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു.
The post കരിപ്പൂരില്‍ ലഹരി വേട്ട: 23.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍ appeared first on Express Kerala.