പാലക്കാട്: ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ, പാലക്കാട് കണ്ണമ്പ്ര സ്വദേശി നേഹയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബുധനാഴ്ച രാത്രിയാണ് നേഹയെ ഭർത്താവ് പ്രദീപിന്റെ ആലത്തൂരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നിലത്തുവീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിന്റെ തൊട്ടിൽക്കൊളുത്തിലാണ് നേഹ തൂങ്ങിയത്. പിന്നീട് കയർപൊട്ടി നിലത്ത് വീണതാകാമെന്നാണ് നിഗമനം. അതേസമയം യുവതിയുടേത് കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പിന്നാലെ ബന്ധുക്കളുടെ പരാതിയിൽ നേഹയുടെ ഭർത്താവ് പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിലെ ചെരിപ്പുകടയിൽ സെയിൽസ് മാനായ പ്രദീപ് നേഹയെ നിരന്തരം […]