കണ്ണൂർ: വിചാരണ വേളകളിൽ തിന്ന് കൊഴുത്ത ഗോവിന്ദച്ചാമിയെ കണ്ട് അന്തം വിട്ടുപോയ മലയാളികൾ ഇന്നു കിണറ്റിൽ നിന്നു പൊക്കിയെടുപ്പുമ്പോൾ കണ്ടത് ശോഷിച്ച് എല്ലും തോലുമായ ഗോവിന്ദച്ചാമിയെ, കൃത്യമായി പറഞ്ഞാൽ പോലീസ് ഉദ്യോഗസ്ഥർക്കു മുടിയിൽ പിടിച്ചു പൊക്കിയെടുക്കാൻ പറ്റുന്ന ആരോഗ്യം മാത്രം. ഇതിൽനിന്നു ഒന്നു വ്യക്തം. ജയിലിൽ നിന്നും ചാടാൻ മാസങ്ങളായി ഒരുങ്ങി വ്യക്തമായ പ്ലാനും പദ്ധതിയുമെല്ലാം തയാറാക്കിയായിരുന്നു ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം. ഇതിനായി മാസങ്ങൾ പണിപ്പെട്ടാണ് തന്റെ പദ്ധതി ഗോവിന്ദച്ചാമി ആസൂത്രണം ചെയ്തത്. പോലീസ് ചോദ്യം ചെയ്യലിലാണ് […]