കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പോലീസ് വലയിലെന്നു സൂചന. കറുത്ത പാൻ്റും കള്ളി ഷർട്ടും തലയിൽ ഭാണ്ഡക്കെട്ടു വച്ചയാളെ കണ്ടുവെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന. രണ്ട് കൈകളും തലയിലെ ഭാണ്ഡത്തിലേക്ക് വെച്ചിരിക്കുകയായിരുന്നു. റോഡിന്റെ വലതുവശം ചേർന്നു പോകുന്ന ഇയാളെ കണ്ട് സംശയം തോന്നിയ ദൃക്സാക്ഷി എടാ ഗോവിന്ദച്ചാമിയെന്നു വിളിച്ചപ്പോൾ ഓടിപ്പോവുകയായിരുന്നു. ഓടിക്കയറിയത് ഹോസ്പിറ്റൽ കെട്ടിടത്തിൽ. പിന്നാലെ ഇയാൾ ടൗൺ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു വിവരം […]