കോഴിക്കോട്: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കളക്ടറുടെ പുതിയ മൊഴി അവിശ്വസനീയമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. നവീൻ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല, താൻ പഴയ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ലാൻഡ് റവന്യൂ കമ്മീഷണർ നൽകിയ റിപ്പോർട്ടാണ് സത്യം. നവീൻ ബാബുവിന് എതിരെ ഒരു പരാതിയും ഇല്ലെന്നും കളക്ടർ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കളക്ടറുടെ പുതിയ മൊഴി അവിശ്വസനീയമാണ്. രേഖകളിൽ കൃത്യമായി എല്ലാം പറയുന്നുണ്ട്, അതാണ് സത്യം. അത് ഞാൻ ഒപ്പിട്ടതാണ്. […]