തൃശൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. ആമ്പല്ലൂര്‍ വില്ലേജില്‍ അളഗപ്പനഗര്‍ ദേശത്ത് വെള്ളയത്ത് വീട്ടില്‍ വിഷ്ണു നാരായണന്‍ (27) ആണ് പുതുക്കാട് പോലീസിന്റെ പിടിയിലായത്. വിഷ്ണു നേരത്തേ മയക്ക് മരുന്ന് ഉപയോഗിച്ച കേസില്‍ പ്രതിയാണ്. കഴിഞ്ഞ 24 ന് ഉച്ചയ്ക്ക് 1.20ന് എരിപ്പോട് ശക്തി ഓട്ടുകമ്പനിക്ക് സമീപം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും വിതരണം ചെയ്യുന്നതിനായി ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 9.16 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. പുതുക്കാട് […]