കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വലിയ അളവിലുള്ള സിഗരറ്റ് ശേഖരം പിടികൂടി. അബ്ദലി അതിർത്തി കസ്റ്റംസ് ഇൻസ്പെക്ടർമാർ ആണ് ഫർണിച്ചറിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ സിഗരറ്റുകൾ പിടികൂടിയത്. അബ്ദാലി അതിർത്തി കടന്നുപോകാൻ ശ്രമിച്ച ഒരു ട്രക്ക് പരിശോധിക്കുന്നതിനിടെയാണ് കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നിയത്. വിവിധ ഫർണിച്ചറുകൾ കയറ്റിയ ട്രക്കിലെ സാധനങ്ങൾ ക്രമീകരിച്ചിരുന്ന രീതി സംശയകരമായി തോന്നിയതിനെ തുടർന്ന് മുഴുവൻ സാധനങ്ങളും ഇറക്കി വിശദമായി പരിശോധിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ തീരുമാനിച്ചു. തുടർന്ന് നടത്തിയ […]