തിരുവനന്തപുരം: 33-ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ‘മഴയെത്തും മുൻപേ’ മികച്ച ടെലിവിഷൻ പരമ്പരയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ പരമ്പരയിലെ അഭിനയത്തിന് കൃഷ്ണചന്ദ്രൻ മികച്ച നടനായും ശ്രീധന്യ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മലയാളം ടെലിവിഷൻ മേഖലയിലെ ക്രിയാത്മകതയിൽ വലിയ ഇടിവുണ്ടാകുന്നതായി സംസ്ഥാന ടെലിവിഷൻ പുരസ്കാര ജൂറി വിമർശനം ഉന്നയിക്കുകയും ചെയ്തു. കഥാ വിഭാഗത്തിൽ ഇത്തവണ അവാർഡിനായി സമർപ്പിക്കപ്പെട്ട 81 എൻട്രികളിൽ ഭൂരിഭാഗവും നിലവാരം പുലർത്തുന്നതിൽ […]









