കോഴിക്കോട്: വിഷ്ണു ക്ഷേത്രത്തില്‍ തീപ്പിടുത്തം. രാത്രി ഏകദേശം 8.45 ഓടെയാണ് സംഭവം നടന്നിരിക്കുന്നത്.വടകര ചെറുശ്ശേരി റോഡിലുള്ള പുത്തൂര്‍ വിഷ്ണു ക്ഷേത്രത്തിലാണ് സംഭവം.സമീപത്തെ റോഡില്‍ ഇരിക്കുകയായിരുന്ന യുവാക്കളാണ് ക്ഷേത്രത്തിനുള്ളില്‍ നിന്നും പുകയുയരുന്നത് കണ്ടത്.
ഉടന്‍ തന്നെ നാട്ടുകാരെയും വടകര അഗ്‌നി രക്ഷാ സേനയെയും വിവരം അറിയിക്കുകയിരുന്നു. അഗ്‌നി രക്ഷാ സേന എത്തി തീയണച്ചു. തീപിടുത്തം ഉണ്ടാവാനിടയായ കാരണം വ്യക്തമല്ല.
The post കോഴിക്കോട് വടകരയിലെ വിഷ്‌ണു ക്ഷേത്രത്തിൽ തീപ്പിടുത്തം appeared first on Express Kerala.