തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് തിരുവനന്തപുരം സമ്മേളനത്തിൽ ഒരു യുവനേതാവ് പറഞ്ഞകാര്യം വെളിപ്പെടുത്തി സിപിഎം നേതാവ് പിരപ്പൻകോടി മുരളി രംഗത്തുവന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഇതിനെ പാർട്ടി തള്ളിക്കളയുകയും ചെയ്തു. എന്നാൽ, എം സ്വരാജിന്റെ പേരാണ് വിഷയത്തിൽ സജീവമായി ചർച്ചയാകുന്നത്. ഇപ്പോഴിതാ മറ്റൊരു പെൺകുട്ടിയും വിഎസിന് അധിക്ഷേപിച്ചു എന്ന് വെളിപ്പെടുത്തുകയാണ് മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ്. ഒരു കാലത്ത് വിഎസ് പക്ഷത്തിന്റെ ശക്തനായ നേതാവായിരുന്നു സുരേഷ് കുറുപ്പ്. അദ്ദേഹമാണ് പിരപ്പൻകോട് മുരളിക്ക് പിന്നാലെ ഇപ്പോൾ […]