മെൽബൺ: മരുന്നുവാങ്ങി മടങ്ങുകയായിരുന്ന ഇന്ത്യൻ വംശജനെ ഷോപ്പിങ് കേന്ദ്രത്തിനു പുറത്ത് വച്ച് കൗമാരക്കാരായ ഒരു സംഘം ആക്രമിച്ചു പരുക്കേൽപിച്ചു. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ സൗരഭ് ആനന്ദിനെ (33) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ തോളിലും പുറത്തും കുത്തേറ്റിട്ടുണ്ട്. കൂടാതെ നട്ടെല്ലിനും കയ്യിലും ഒന്നിലധികം ഒടിവുകളുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ നാല് കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഷോപ്പിങ് സെന്ററിലെ ഒരു ഫാർമസിയിൽ നിന്ന് രാത്രി മരുന്ന് വാങ്ങി മടങ്ങുകയായിരുന്നു സൗരഭ്. ഒരു സുഹൃത്തുമായി ഫോണിൽ […]