കൊച്ചി: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ സിറോ മലബാർ സഭ രംഗത്ത്. കന്യാസ്ത്രീകളുടെ അറസ്റ്റ് നിയമവാഴ്ച്ചയോടുളള വെല്ലുവിളിയാണെന്ന് സിറോ മലബാർ സഭ പറഞ്ഞു. സഭാവസ്ത്രം ധരിച്ച് യാത്ര ചെയ്യാൻ ഭയപ്പെടുന്ന സ്ഥിതിയാണ് ഇവിടെയെന്നു നിയമസംവിധാനങ്ങൾ പക്ഷപാതപരമായി പെരുമാറുകയാണെന്നും സിറോ മലബാർ സഭ പറഞ്ഞു. മനുഷ്യക്കടത്ത് ആരോപിച്ച് അങ്കമാലി, കണ്ണൂർ സ്വദേശികളായ സിസ്റ്റർ വന്ദനയും സിസ്റ്റർ പ്രീതിയുമാണ് അറസ്റ്റിലായത്. ഇവർ യാത്ര ചെയ്തിരുന്നത് ആവശ്യമായ രേഖകളോടെയാണ്. ആൾക്കൂട്ട വിചാരണയും ദുരാരോപണവുമാണ് ഇവിടെ നടക്കുന്നത്. ആൾക്കൂട്ടവും […]