വിവാഹാഘോഷം ഗംഭീരമാക്കി ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി. തന്റെ കുടുംബത്തോടൊപ്പം ഉഗാണ്ടയിൽ വെച്ചായിരുന്നു മൂന്ന് ദിവസം മാംദാനി തന്റെ വിവാഹാഘോഷങ്ങൾ നടത്തിയത്. കിഴക്കൻ ആഫ്രിക്കൻ രാജ്യത്തിൻ്റെ തലസ്ഥാനമായ കമ്പാലയ്ക്ക് പുറത്തുള്ള ബുസിഗ ഹിൽ പ്രദേശത്തെ മംദാനി കുടുംബത്തിൻ്റെ സ്വകാര്യ കോമ്പൗണ്ടിലായിരുന്നു ചടങ്ങുകൾ. സിറിയൻ ചിത്രകാരിയായ രാമ ദുവാജിയെയാണ് സൊഹ്‌റാൻ മംദാനി വിവാഹം ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബറിൽ ദുബായിൽ വെച്ച് ഇരുവരുടെയും വിവാഹനിശ്ചയവും വിവാഹവും നടന്നിരുന്നു.
തുടർന്ന് ന്യൂയോർക്ക് സിറ്റിയിൽ ഒരു സിവിൽ ചടങ്ങും സംഘടിപ്പിച്ചു. ഇതിന് ശേഷമാണ് മംദാനി ജനിച്ച നാടായ ഉഗാണ്ടയിൽ മൂന്ന് ദിവസത്തെ ആഘോഷങ്ങൾ നടന്നത്. ഏഴാം വയസ്സിൽ അമേരിക്കയിലേക്ക് താമസം മാറിയ സൊഹ്‌റാൻ, 2018-ലാണ് അമേരിക്കൻ പൗരത്വം സ്വന്തമാക്കിയത്. അതേസമയം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വിവാഹാഘോഷണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയത്.
Also Read: യുഎൻ വേദിയിൽ അമേരിക്കയും ചൈനയും നേർക്കുനേർ, കടുത്ത വാദപ്രതിവാദങ്ങൾ!
കൂടാതെ ഫോൺ ചോർച്ച തടയാൻ മൊബൈൽ ഫോൺ ജാമിംഗ് സംവിധാനം ഉൾപ്പെടെയുള്ളവ സജ്ജീകരിച്ചിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എസ്റ്റേറ്റിന് പുറത്ത് ഇരുപതിലധികം സ്പെഷ്യൽ ഫോഴ്സ് കമാൻഡ് യൂണിറ്റ് ഗാർഡുകളെയും നിയോഗിച്ചിരുന്നു. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് മീര നായരുടെയും ഉഗാണ്ടൻ അക്കാദമിക് വിദഗ്ധൻ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ മംദാനി.
The post ഉഗാണ്ടയിൽ മൂന്ന് ദിവസം വിവാഹാഘോഷം ഗംഭീരമാക്കി ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി appeared first on Express Kerala.