കിൻഷാസ: കിഴക്കൻ കോംഗോയിലെ ക്രിസ്ത്യൻ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള വിമത സംഘം നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു. കിഴക്കൻ കോംഗോയിലെ കൊമാണ്ടയിലുള്ള കത്തോലിക്കാ പള്ളിയുടെ പരിസരത്ത് പുലർച്ചെ ഒരു മണിയോടെ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എ.ഡി.എഫ്) അംഗങ്ങൾ ആക്രമണം നടത്തിയതായി അധികൃതർ പറഞ്ഞു. ആക്രമണത്തിൽ നിരവധി വീടുകളും കടകളും അഗ്നിക്കിരയായി. 21-ലധികം പേർ മരിച്ചു. കുറഞ്ഞത് മൂന്ന് മൃതദേഹങ്ങളെങ്കിലും കത്തിക്കരിഞ്ഞതായും നിരവധി വീടുകൾ കത്തി നശിച്ചതായും അധികൃതർ […]