ഇരിങ്ങാലക്കുട: കാട്ടൂരിൽ രണ്ടു യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതികളായ അഞ്ച് പേർ പിടിയിൽ. കാട്ടൂർ സ്വദേശികളായ എടക്കാട്ടുപറമ്പിൽ ടിന്റു എന്ന പ്രജിൽ (38), പാച്ചാംപ്പിള്ളി വീട്ടിൽ സികേഷ് (27), എടക്കാട്ടുപറമ്പിൽ അശ്വന്ത് (26), എടത്തിരുത്തി സ്വദേശി ബിയ്യാടത്ത് വീട്ടിൽ അരുൺകുമാർ (30), എടക്കാട്ടുപറമ്പിൽ ദിനക്ക് (22) എന്നിവരെയാണ് തൃശൂർ പോലീസ് അറസ്റ്റ് ചെയ്ത്. സംഭവ ശേഷം ഗുണ്ടൽപേട്ടു ശിവപുരയിലെ ഫാമിൽ അഞ്ചു ദിവസമായി ഒളിവിൽ കഴിയുന്നതിനിടെ പോലീസ് സംഘം സാഹസികമായി വലയിലാക്കുകയായിരുന്നു. […]









