കണ്ണൂർ ജയിൽ ചാട്ടത്തോടെയാണ് ഒരിടവേളയ്ക്കു ശേഷം ഗോവിന്ദച്ചാമിയെന്ന പേര് വീണ്ടും വാർത്തകളിൽ നിറയുന്നത്. ആ പേര് കേൾക്കുമ്പോൾതന്നെ ഒരു പാവം പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും നിയമത്തിന്റെ പഴുതിലൂടെ കൊലമരത്തിൽ നിന്നും രക്ഷപ്പെട്ട ക്രൂരനെ മലയാളി ഒന്നടങ്കം ഓർക്കുന്നത്. ഒറ്റക്കയ്യനായ ഗോവിന്ദച്ചാമി സേലം വിരുതാചലം സമത്വപുരം ഐവത്തിക്കുടി സ്വദേശിയാണ്. അക്രമവും പിടിച്ചുപറിയുമായി ബന്ധപ്പെട്ട് സേലം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. പിടിച്ചുപറിക്കും മോഷണത്തിനുമായി തമിഴ്നാട്ടിൽ വിവിധ കാലയളവുകളിലായി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. പിന്നീട് […]









