തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിഷപ്പുമാർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്. രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായിട്ടും ഒരു തിരുമേനിയും പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രി ചോദിച്ചു. ദീപികയിൽ എഡിറ്റോറിയൽ എഴുതി അരമനയിൽക്കയറി ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകുമോയെന്നും മന്ത്രി പരിഹസിച്ചു. ഇപ്പോൾ എല്ലാ തിരുമേനിമാർക്കും അവരുടെ സ്ഥാനമുറപ്പിക്കലാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ- ‘അരമനയിൽ ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകുമോ. രാജ്യത്താകെ മുസ്ലിങ്ങളെ ക്രിസത്യാനികളെയും മറ്റുമതത്തിൽപ്പെട്ടവരെയും പൂർണ്ണമായും നീക്കം ചെയ്യാനുള്ള എല്ലാ […]









