
കാസർകോട്: പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. കാസർകോട് കോളിയടുക്കം വയലാംകുഴിയിലാണ് സംഭവം. അപകടത്തിൽ കുഞ്ഞുണ്ടൻ നായർ എന്ന ആളാണ് മരിച്ചത്. പൊട്ടി വീണ വൈദ്യുത ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. കുഞ്ഞുണ്ടൻ നായർക്കൊപ്പം പശുവും ഷോക്കേറ്റ് ചത്തു. ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മകൻ രാജൻ അന്വേഷിച്ച് ചെന്നപ്പോഴാണ് കുഞ്ഞുണ്ടൻ നായർ ഷോക്കേറ്റ് വീണുകിടക്കുന്നത് കണ്ടത്. വൈദ്യുതി ബന്ധം വിഛേദിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് ജീവന്‍ നഷ്ടപ്പെടുന്ന വാര്‍ത്തകൾ വന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
The post സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം; പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു appeared first on Express Kerala.









