സാഗ്രെബ്: വാട്ടർ തീം പാർക്കിലെ റൈഡിൽ അച്ഛനൊപ്പം ആഘോഷിക്കുന്നതിനിടെ അപകടം. ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. മകളുമൊന്നിച്ച് റൈഡിൽ കയറിയ യുവാവിന്റെ കയ്യിൽ നിന്നും വഴുതി വീണ കുഞ്ഞ് 12 അടി താഴ്ചയിലേക്ക് വീണാണ് മരിച്ചത്. ക്രൊയേഷ്യയിലെ അക്വാഗാൻ വാട്ടർ തീം പാർക്കിലാണ് സംഭവം. ജർമനിയിൽ നിന്നുള്ള യുവാവും മകളുമാണ് അപകടത്തിൽപ്പെട്ടത്. റൈഡിന് താഴെ ഭാഗത്തുള്ള കോൺക്രീറ്റ് തറയിൽ തലയടിച്ച് വീണ ഒന്നര വയസുകാരിക്ക് തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. വാട്ടർ തീം പാർക്കിലുണ്ടായിരുന്ന ഒരു ഡോക്ടറുടെ സഹായത്തോടെ കുട്ടിയെ […]