ന്യൂഡൽഹി: പാർലമെന്റിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി എംപി. കശ്മീർ തീവ്രവാദ വിമുക്തമാണെന്നാണു സർക്കാർ നേരത്തെ മുതൽ അവകാശപ്പെട്ടിരുന്നത്. പിന്നെങ്ങനെയാണു പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്നതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ചോദ്യം. മാത്രമല്ല എന്തുകൊണ്ടാണു പഹൽഗാമിൽ സുരക്ഷാ ഒരുക്കാതിരുന്നതെന്നും പ്രിയങ്ക ചോദിച്ചു. 2019 ലാണ് ടിആർഎഫ് രൂപീകരിച്ചത്. 2020ൽ അവർ കശ്മീരിൽ ഭീകരവാദം ആരംഭിച്ചു. അതിനുശേഷം ഇതുവരെ 25 ആക്രമണങ്ങൾ നടത്തിയതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്നിട്ടുപോലും മൂന്നു വർഷങ്ങൾക്കു ശേഷമാണ് ടിആർഎഫ് ഭീകരവാദ സംഘടനയായി […]