മനാമ: മുൻ ബഹ്റൈൻ പ്രവാസിയും, കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻറെ സ്ഥാപക അംഗവും, ബഹറിനിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്നു പി കരുണാകരന്റെ നിര്യാണത്തിൽ കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു.
കെ ഡി പി എ പ്രസിഡണ്ട് ശ്രീ എം.ടി വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി നിജിൽ രമേശ് സ്വാഗതവും,വിനോദ് പി.പി നന്ദിയും രേഖപ്പെടുത്തി. കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻറെ മുതിർന്ന അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.









