മൂന്നാർ: ഗൂഗിൾ മാപ്പ് പലപ്പോഴും ചതിക്കാറുണ്ട്, ഇത്തവണ പണി കിട്ടിയത് മൂന്നാറ് വിനോദ സഞ്ചാരത്തിനു പോയവർക്കാണ്. ഗൂഗിൾ മാപ്പിൽ നോക്കി പോയവർക്ക് മൂന്നാറിൽ വഴിതെറ്റി. തുടർന്നു ഇവരുടെ കാർ പള്ളിയുടെ പടിക്കെട്ടിൽ കുടുങ്ങി. കൈവരിയിൽ ഇടിച്ചുനിന്നതിനാൽ തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. അതേസമയം പടിക്കെട്ടിന്റെ പകുതിവരെ കാർ നീങ്ങിയ ശേഷമാണ് സ്റ്റക്കായത്. ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. വിനോദസഞ്ചാരത്തിനെത്തിയ കോട്ടയം സ്വദേശികളുടെ കാറാണ് മൂന്നാർ മൗണ്ട് കാർമൽ ബസിലിക്കയുടെ പടിക്കെട്ടിൽ കുടുങ്ങിയത്. മൂന്നാർ റോഡിൽ ഗതാഗത നിയന്ത്രണമുള്ളതിനാൽ ഗൂഗിൾ […]









