വാഷിങ്ടൺ: പറന്നുയർന്നതിന് തൊട്ടുപിന്നാലെ എഞ്ചിൻ തകരാറിലായ യുണൈറ്റഡ് എയർലൈൻസ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. സമയോചിത ഇടപടെലലിൽ വൻ ദുരന്തം ഒഴിവായി. ഇക്കഴിഞ്ഞ ജൂലൈ 25-നാണ് സംഭവം നടന്നത്. വാഷിങ്ടൺ ഡള്ളസ് വിമാനത്താവളത്തിൽ നിന്നായിരുന്നു വിമാനം പുറപ്പെട്ടത്. ജർമ്മനിയിലെ മ്യൂണിക്കിലേക്കായിരുന്നു ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പറന്നത്. ഏകദേശം 5000 അടി ഉയരത്തിലെത്തിയപ്പോൾ വിമാനത്തിന്റെ ഇടതുവശത്തെ എഞ്ചിൻ പെട്ടെന്ന് പ്രവർത്തനരഹിതമായി. ഉടൻതന്നെ പൈലറ്റ് എയർട്രാഫിക് കൺട്രോളിലേക്ക് ‘മെയ്‌ഡേ’ സന്ദേശം അയച്ചു. അടിയന്തരമായി തിരിച്ചിറങ്ങാൻ അനുമതിയും തേടി. നിറയെ ഇന്ധനവുമായി […]