തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്ക് തർക്കം ഒടുവിൽ മർദ്ദനത്തിൽ കലാശിച്ചു. പ്ലസ് ടു വിദ്യാർഥിയെ പ്ലസ് വൺ വിദ്യാർഥികൾ വീടുകയറി ആക്രമിച്ചു. പാലോട് ഇളവട്ടം സ്വദേശി ബാദുഷയുടെ മകൻ ആസിഫിനാണ് മർദ്ദനമേറ്റത്. ആസിഫിന്റെ തല വിദ്യാർത്ഥികൾ ഇടിവള ഉപയോഗിച്ച് ഇടിച്ച് പരിക്കേൽപ്പിച്ചു. ബസ്സിൽ വച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പരിക്കേറ്റ ആസിഫിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
The post തിരുവനന്തപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ തർക്കം appeared first on Express Kerala.