ജനീവ: ഒരുനേരത്തെ ആഹാരത്തിനായി ജനങ്ങൾ നെട്ടോട്ടമൊടുന്നു, അമ്മമാർ മക്കളുടെ വിശപ്പടക്കാൻ ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കു മുൻപിൽ കാവൽ നിൽക്കുന്നു. തെരുവുകളിലും ഹോസ്പിറ്റലുകളിൽ ഭക്ഷണം കിട്ടാതെ പിടഞ്ഞുമരിക്കുന്നു… ഗാസയിൽ അതിഗുരുതരമായ പട്ടിണി സാഹചര്യമാണുള്ളതെന്ന് യുഎൻ ഏജൻസിയുടെ മുന്നറിയിപ്പ്. ക്ഷാമത്തിന്റെ ഏറ്റവും മോശമായ സാഹചര്യമാണ് ഗാസയിലുള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഭക്ഷ്യസുരക്ഷാഏജൻസി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അതുപോലെ പട്ടിണി വ്യാപിക്കുകയും കൂടുതൽ ഭക്ഷ്യവസ്തുക്കൾ ഗാസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രയേൽ തടയുകയും ചെയ്യുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര ഇടപെടലുകളുടെ ആവശ്യകത ചൂണ്ടിക്കാട്ടിക്കാട്ടുന്നു. ‘സംഘർഷവും പലായനവും രൂക്ഷമായിരിക്കുന്നു, ഭക്ഷണത്തിനും […]