സാൻഫ്രാൻസിസ്കോ: വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഇന്ത്യൻ വംശജനായ പൈലറ്റിനെ കോക്പിറ്റിൽ കയറി അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഇന്ത്യൻ സമയം രാവിലെ 7.05-ന് സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് ഡെൽറ്റ എയർലൈൻസിലെ പൈലറ്റ് റുസ്തോം ഭഗ്‌വാഗറിനെ (34) അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. മിനിയാപൊളിസിൽ നിന്ന് വന്ന ഡെൽറ്റ വിമാനമായ ബോയിംഗ് 757-300 ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ കോൺട്രാ കോസ്റ്റ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെൻറിലെ അധികൃതരും ഹോംലാൻഡ് സെക്യൂരിറ്റി […]