ഇടുക്കി: ദേവികുളം താലൂക്കില്‍ നാളെ ഹര്‍ത്താല്‍. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടഞ്ഞതിനെതിരെയാണ് ഹർത്താൽ. ദേശീയപാത സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അടിമാലി, മൂന്നാര്‍ അടക്കം പത്തോളം പഞ്ചായത്തുകളെയാണ് ഹര്‍ത്താല്‍ ബാധിക്കുക.
യുഡിഎഫും വിവിധ സാമൂഹിക-സാംസ്‌കാരിക-മത സംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിനൊപ്പം ആറാംമൈലില്‍ നിന്നും നേര്യമംഗലം ഫോറസ്റ്റ് ഓഫീസിലേക്ക് ലോംഗ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ നേരത്തെ എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ സംഘടിപ്പിച്ചിരുന്നു.
The post ദേശീയപാത നിർമ്മാണ പ്രവർത്തികൾ തടഞ്ഞതിനെതിരെ ഇടുക്കിയിൽ നാളെ ഹർത്താൽ appeared first on Express Kerala.