യുവ നടിമാർക്കിടയിൽ ഏറെ ശ്രദ്ധേയയായ നടിയാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലെയ്‌സ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ അഭിനയ രംഗത്തേക്ക് വന്നത്. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ വേഷങ്ങളിലൂടെ ആരാധകരുടെ ഇഷ്ടം നേടാൻ അനുശ്രീക്ക് സാധിച്ചിട്ടുണ്ട്.
അഭിനയം കൊണ്ടു മാത്രമല്ല ശക്തമായ നിലപാടുകളിലൂടെയും അനുശ്രീ ശ്രദ്ധ നേടിയിട്ടുണ്ട്. പലപ്പോഴും ഉത്സവങ്ങളിലും സാംസ്‌കാരിക പരിപാടികളിലും ഒക്കെ അനുശ്രീ സജീവ സാന്നിധ്യമാണ്. മറ്റു നടിമാരിൽ നിന്ന് വ്യത്യസ്തമായി പൊതുമധ്യത്തിൽ സാധാരണക്കാരെ പോലെ ഇടപെടാനുള്ള അനുശ്രീയുടെ കഴിവും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അനുശ്രീയുടെ നാടൻ സ്‌റ്റൈലിനും ആരാധകർ ഏറെയാണ്.
ALSO READ: യൂട്യൂബ് ചാനല്‍ അവതാരകരെ വിമര്‍ശിച്ച് നടിയും അവതാരകയുമായ ജുവല്‍ മേരി
ഉദ്ഘാടന വേദികളിലും അനുശ്രീ ഇപ്പോൾ സജീവമാണ്. നിരവധി പേരാണ് തങ്ങളുടെ സ്ഥാപനം ഉദ്ഘാടനം ചെയ്യാനായി അനുശ്രീയെ ക്ഷണിക്കുന്നത്. ഇപ്പോഴിതാ അനുശ്രീയുടെ മനസിലെ ഒരു നന്മ വെളിപ്പെടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ആലപ്പുഴയിൽ ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ എത്തിയ അനുശ്രീ വേദിയിൽ നിന്ന് പൊട്ടിക്കരയുന്നതാണ് വീഡിയോയിൽ ഉള്ളത്. ഫുട്‌ബോൾ താരം ഐഎം വിജയൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിലാണ് അനുശ്രീ പൊട്ടിക്കരഞ്ഞത്.
ഇവിടെ നടന്ന നറുക്കെടുപ്പിൽ തന്റെ നമ്പറാണെന്ന് കരുതിയ ഒരു മധ്യവയസ്കൻ വേദിയിൽ വരുകയായിരുന്നു. എന്നാൽ വേദിയിൽ എത്തിയപ്പോഴേക്കും തനിക്കല്ല 10000 രൂപയുടെ സമ്മാനം കിട്ടിയതെന്ന് മനസിലായ അദ്ദേഹം വേദി വിട്ട് പോവുകയായിരുന്നു. ഇതുകണ്ട അനുശ്രീക്ക് സങ്കടം സഹിക്കാനായില്ല. അദ്ദേഹത്തിന്റെ സങ്കടം കണ്ട് അനുശ്രീ വേദിയുടെ പിന്നിലേക്ക് മാറി കരഞ്ഞു. ഉദ്ഘാടനമെല്ലാം കഴിഞ്ഞ ശേഷം ആ മധ്യവയസ്കന് അനുശ്രീ തനിക്ക് നേരിട്ട് പണം നൽകിയാലേ സമാധാനം വരൂ എന്ന് പറഞ്ഞ് ചേട്ടനെ നേരിട്ട് കാണാൻ നിർബന്ധം പിടിക്കുകയായിരുന്നു. “ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ലെ”ന്നും അനുശ്രീ പറയുന്നുണ്ട്.അനുശ്രീയുടെ ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പിന്നാലെ അനുശ്രീയെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
The post ഉദ്ഘാടന വേദിയിൽ പൊട്ടിക്കരഞ്ഞ് അനുശ്രീ appeared first on Express Kerala.