കൊച്ചി: മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തെരെഞ്ഞെടുപ്പിൽ നടൻ ബാബുരാജ് മത്സരിക്കില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക പിൻവലിക്കും. ആരോപണ വിധേയർ മത്സരിക്കുന്നതിൽ അംഗങ്ങൾ തന്നെ എതിർപ്പ് അറിയിച്ചതോടെയാണ് തീരുമാനം.
പരസ്യവിമര്‍ശങ്ങള്‍ കടുത്തപ്പോഴും മത്സരരംഗത്ത് നിലയുറപ്പിക്കാനായിരുന്നു ബാബുരാജിന്റെ തീരുമാനം. എന്നാല്‍, മോഹന്‍ലാലും മമ്മൂട്ടിയും ഇടപെട്ടതോടെയാണ് മത്സരരംഗത്തുനിന്ന് പിന്മാറാന്‍ തയ്യാറായത് എന്നാണ് സൂചന. അതേസമയം നൽകിയ മുഴുവൻ പത്രികയും പിൻവലിച്ച് നടൻ സുരേഷ് കൃഷ്ണയും രംഗത്തെത്തി.
Also Read: ‘തലൈവൻ തലൈവി’യിലെ ഗാനം പുറത്തുവിട്ടു
ബാബുരാജ് മത്സരിക്കുന്നതിനെതിരെ ‘അമ്മ’ അംഗങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. പത്രിക പിന്‍വലിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് സൂചന. ആരോപണവിധേയര്‍ ഒന്നാകെ മാറി നില്‍ക്കുമ്പോഴും ബാബുരാജ് മാത്രം മത്സരരംഗത്ത് ശക്തമായി നിലയുറപ്പിച്ചതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
The post ‘അമ്മ’ തെരെഞ്ഞെടുപ്പ്; ബാബുരാജ് മത്സരത്തിൽ നിന്ന് പിന്മാറി appeared first on Express Kerala.