മനാമ: അവധിക്ക് പോയ സമയത്ത് ബൈക്ക് അപകടത്തിൽ മരണപ്പെട്ട വോയ്സ് ഓഫ് ആലപ്പി അംഗവും വടംവലി ടീം അംഗവുമായ മനു കെ. രാജൻ്റെ അകാല വിയോഗത്തിൽ ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം അനുശോചനം രേഖപ്പെടുത്തി .വോയ്സ് ഓഫ് ആലപ്പി വടം വലി ടീമും ആയി കാലങ്ങളായി നല്ല ഒരു സൗഹൃദബന്ധം തുടരുന്ന ടെൻ സ്റ്റാർസ് ബഹ്‌റൈൻ മരണപ്പെട്ട മനുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
ഇന്നലെ വൈകിട്ട് നാട്ടിൽവെച്ച് ഉണ്ടായ അപകടത്തെത്തുടർന്ന് അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മനു പിന്നീട് മരണപ്പെടുകയിരുന്നു.
മനുവിൻ്റെ വിയോഗത്തിൽ ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം അനുശോചനം രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ അനുശോചന കുറിപ്പിലൂടെ അറിയിച്ചു