ടോക്കിയോ: ജാപ്പനീസ് മാംഗ ആർടിസ്റ്റ് റിയോ തത്സുകിയുടെ ജൂലൈ അഞ്ചിലെ പ്രവചനം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ജപ്പാനിലും റഷ്യയിലും സുനാമിത്തിരകൾ ആഞ്ഞുവീശിയതോടെ, തത്സുകിയുടെ പ്രവചനം സത്യമായെന്ന് അവകാശപ്പെടുന്ന നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ കാണാം. ജൂലൈ മാസം അവസാനിക്കാൻ ഒരു ദിവസം ശേഷിക്കെയാണ് റഷ്യയെയും ജപ്പാനെയും ഞെട്ടിച്ച് ഭൂചലനവും സുനാമിയുമുണ്ടായത്. ആരാണ് റിയോ തത്സുകി? ജപ്പാനിലെ ബാബാ വാംഗ എന്നാണ് തത്സുകി അറിയപ്പെടുന്നത്. ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ താൻ […]