നടി അനുശ്രീയുടെ നല്ല മനസ്സിനു കയ്യടിച്ച് മലയാളികൾ. നടി ഉദ്ഘാടനത്തിനെത്തിയ കടയുടെ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത് തനിക്കാണെന്നു തെറ്റിദ്ധരിച്ച് ഒരു വയോധികൻ സ്റ്റേജിലെത്തിയിരുന്നു. അബദ്ധം മനസിലായി തിരിച്ചുനടന്ന ചേട്ടനെ കണ്ട് അനുശ്രീക്ക് കണ്ണീര്‍ മറച്ചുവയ്ക്കാനായില്ല. അദ്ദേഹത്തിന്റെ സങ്കടം കണ്ട് അനുശ്രീ വേദിയുടെ പിന്നിലേക്ക് മാറി കരഞ്ഞു. നിരാശനായ വയോധികന് പിന്നീട് കടയുടമ സമ്മാനത്തിന് തുല്യമായ തുക പാരിതോഷികമായി നൽകിയപ്പോൾ തന്റേതായൊരു സമ്മാനം നൽകാൻ അനുശ്രീയും മറന്നില്ല. ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല എന്ന […]