തിരുവനന്തപുരം: ഉപകരണം ഉണ്ടായിട്ടും ശസ്ത്രക്രിയ മുടക്കിയെന്ന കാരണം കാണിക്കൽ നോട്ടിസിലെ ആരോപണം തികച്ചുെ കള്ളമാണെന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്. ശസ്ത്രക്രിയ മുടക്കിയിട്ട് തനിക്കെന്തു കാര്യമാണുള്ളതെന്ന് ഡോ. ഹാരിസ് ചോദിക്കുന്നു. ഉപകരണമില്ലാത്തതിന്റെ അടുത്ത ദിവസം ശസ്ത്രക്രിയ നടത്തിയത് മറ്റൊരു ഡോക്ടറുടെ പക്കലുണ്ടായിരുന്ന ഉപകരണം ഉപയോഗിച്ചാണ്. അതു വകുപ്പിന്റെ ഉപകരണമല്ല. പിന്നെ ശസ്ത്രക്രിയ മുടക്കി എന്നു പറയുന്നത് തന്നെ അവഹേളിക്കുന്നതിനു തുല്യമാണ്. ഉപകരണങ്ങൾ കൃത്യസമയത്ത് എത്തിക്കാതെ എന്നെ പ്രതിയാക്കാൻ ശ്രമിക്കുന്നതു കുറ്റകരമായാണു തോന്നുന്നത്. […]