അഞ്ചുവയസ്സുകാരി ലിൻസെ കൊച്ചുടുപ്പുമിട്ട് കിലുക്കാംപെട്ടിയായി ഓടിക്കളിച്ചു നടക്കുമ്പോൾ യുഎസിൽ മറ്റൊരിടത്ത് 3 ഭ്രൂണങ്ങൾ നീണ്ടനിദ്രയ്ക്കായി ശീതികരിണിയിലേക്കു കയറുകയായിരുന്നു. 30 വർഷങ്ങൾക്കിപ്പുറം, വിവാഹം കഴിഞ്ഞ ലിൻസെ ഭർത്താവ് ടിം പിർസുമൊത്ത് ആ ഭ്രൂണങ്ങളിലൊന്നിനെ ദത്തെടുത്തു. കഴിഞ്ഞ ശനിയാഴ്ച ഒരാൺകുഞ്ഞിന്റെ അമ്മയായി: തദിയെസ് ഡാനിയൽ പിർസ് എന്ന ലോകത്തെ ‘ഏറ്റവും പ്രായമുള്ള ശിശു’വിന്റെ അമ്മ. അമേരിക്കൻ ശാസ്ത്രനോവലുകളിൽ നിന്നല്ല, ഇത് നടന്ന സംഭവം; 30 വർഷം മുൻപ് ഐവിഎഫ് ചികിത്സ തേടിയ ലിൻഡ ആർചെഡ് എന്ന അമേരിക്കക്കാരിയുടെ വാത്സല്യപൂർണവും വിചിത്രമെന്നു […]