കോഴിക്കോട്: വടകരയിൽ ബസ് ജീവനക്കാരുടെ മിന്നൽ പണി മുടക്ക്. ബസ് തൊഴിലാളി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചാണ് മിന്നല്‍ പണിമുടക്ക്. വടകര-തലശ്ശേരി റൂട്ടിലെ സമരം വടകര താലൂക്കിലേക്ക് ആകെ വ്യാപിപ്പിക്കുകയായിരുന്നു. വടകര തൊട്ടിൽ പാലം, നാദാപുരം, തലശ്ശേരി കോഴിക്കോട് , കൊയിലാണ്ടി തുടങ്ങിയ റൂട്ടുകളിൽ സമരം സാരമായി ബാധിച്ചു. മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ വലഞ്ഞു. കെ.എസ്ആർടിസി ബസ്സുകളില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അക്രമസംഭവത്തിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളെ അറസ്റ്റ് […]