സാന്‍റിയാഗോ: റഷ്യയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ സുനാമി ജാഗ്രത മുന്നറിയിപ്പുമായി ചിലി. പസഫിക് തീരത്തോട് ചേർന്ന് കിടക്കുന്ന തീരപ്രദേശങ്ങളിൽ ഭൂരിഭാഗത്തും സുനാമി സാധ്യതയുണ്ടെന്നാണ് ചിലിയുടെ മുന്നറിയിപ്പ്. തീരത്തിന്റെ ഭൂരിഭാഗത്തും മുന്നറിയിപ്പ് ഉയർത്തുകയും പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനും ചിലി ഭരണകൂടം ഉത്തരവിട്ടു. റഷ്യയിലെ ഭൂകമ്പത്തിന് പിന്നാലെ റഷ്യ, ജപ്പാൻ, ഹവായ് ദ്വീപ് തീരങ്ങളിലും അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിലും ശക്തമായ സുനാമിത്തിരകൾ ആഞ്ഞടിച്ചിരുന്നു. നിലവിൽ ഇവിടെ സുനാമി മുന്നറിയിപ്പില്ല. എന്നാൽ ഭൂകമ്പത്തിന് പിന്നാലെ ചിലി തീരത്ത് ശക്തമായ സുനാമി തിരകൾക്ക് സാധ്യതയുണ്ടെന്നാണ് ഭരണകൂടം […]