തൃശൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അടുത്ത് നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കന്യാസ്ത്രീകളുടെ മോചനം ഉടൻ തന്നെ ഉണ്ടാകുമെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മാർ ആൻഡ്രൂസ് താഴത്തിലുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ബിജെപി അധ്യക്ഷൻ്റെ പ്രതികരണം. അതിനിടെ, രാജീവ് ചന്ദ്രശേഖറെ അമിത് ഷാ ഡൽഹിലേക്ക് വിളിപ്പിച്ചു. എത്രയും പെട്ടെന്ന് ഡൽഹിയിൽ എത്താനാണ് നിർദേശം. ഇന്ന് ഉച്ചയോടെ രാജീവ് ചന്ദ്രശേഖർ പുറപ്പെടും.