തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ നോട്ടീസിന് മറുപടി നൽകാനുള്ള പേപ്പർ വരെ പൈസകൊടുത്ത് വാങ്ങേണ്ട ദുരവസ്ഥയിലാണെന്ന് ഡോ. ഹാരിസ് ചിറക്കൽ. മാധ്യമങ്ങൾക്ക് മുമ്പിൽ വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്. ആരോഗ്യവകുപ്പിന്റെ വിശദീകരണ നോട്ടീസിൽ അദ്ദേഹം മറുപടി നൽകാനിരിക്കെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. ഇതിനു പിന്നിൽ സാമ്പത്തിക പ്രതിസന്ധിയല്ലെന്നും ഡോക്ടർ പറയുന്നു. വിദഗ്ധ സമിതി റിപ്പോർട്ടിനെപ്പറ്റി അറിയില്ലെന്ന് പറഞ്ഞ ഡോക്ടർ, മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി ഇറങ്ങിപ്പോവുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കുള്ള ഉപകരണം ഇല്ലാത്ത വിവരം പലതവണ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ആരോഗ്യമേഖലയെ സാമ്പത്തികപ്രതിസന്ധി ഒരിക്കലും ബാധിക്കാൻ […]