തിരുവനന്തപുരം: മെഡിക്കൽ കോളSജ് യൂറോളജി വിഭാഗത്തിലെ 20 ലക്ഷം രൂപയുടെ ഉപകരണം നഷ്ടപ്പെട്ടെന്ന വിദഗ്ധസമിതി റിപ്പോർട്ട് ഉദ്ധരിച്ചുള്ള ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോപണം പാടെ തള്ളി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്. എംപി ഫണ്ട് ഉപയോഗിച്ച് മേടിച്ചത് 20 ലക്ഷത്തിന്റെയല്ല 14 ലക്ഷത്തിന്റേത്. ഈ ഉപകരണ ഭാഗങ്ങൾ ഒന്നും കാണാതായിട്ടില്ലെന്നും അതു സംബന്ധിച്ച് ഏതു തരത്തിലുള്ള അന്വേഷണവും നടത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. എംപി ഫണ്ട് ഉപയോഗിച്ചു വാങ്ങിയ 20 ലക്ഷം രൂപയുടെ ഉപകരണം കാണാനില്ലെന്ന് വിദഗ്ധസമിതിയുടെ […]