കൊച്ചി: കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിന്റെ (38) മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ അൻസിലിനെ കൊലപ്പെടുത്തിയത് പെൺസുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീന (30) തന്നെയെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഇവരെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. അൻസിലിന്റെ മരണത്തിന് പിന്നാലെതന്നെ അഥീനയെ കോതമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതേസമയം മരിച്ച അൻസിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മാതിരപ്പിള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അൻസിലിനെ ഒഴിവാക്കാനായി അഥീന കളനാശിനി നൽകി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് […]