കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടൻ ഒളിവിലെന്നു സൂചന. ഇതോടെ വേടനായി വ്യാപക തിരച്ചിൽ ആരംഭിച്ച് പോലീസ്. കഴിഞ്ഞദിവസം തൃശ്ശൂരിലെ വീട്ടിൽ പോലീസ് സംഘം എത്തിയെങ്കിലും വേടൻ ഇവിടെയുണ്ടായിരുന്നില്ല. വേടനെതിരെ പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് എന്നായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്. നിലവിൽ അറസ്റ്റിന് പോലീസിന് നിയമപ്രശ്‌നങ്ങളില്ല. ഇതോടെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലേക്കു പോലീസ് കടന്നിരുന്നു. അതേസമയം കേസിൽ മുൻകൂർ ജാമ്യം തേടി വേടൻ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോൾ തെറ്റായ […]